KOYILANDY DIARY

The Perfect News Portal

നിപ: കോഴിക്കോട് ജില്ലയിലെ പി.എസ്.സി പ്രായോഗിക പരീക്ഷകള്‍ മാറ്റിവെച്ചു

കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പി.എസ്.സി പ്രായോഗിക പരീക്ഷകള്‍ മാറ്റിവെച്ചു. കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫിസില്‍ വെച്ച്‌ നാളെ (തിങ്കള്‍) മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി / ബോര്‍ഡ്/ കോര്‍പ്പറേഷനിലേക്കുള്ള ഡ്രൈവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷകളാണ് മാറ്റി വെച്ചത്.

കോഴിക്കോട് ജില്ലാ പി.എസ്.സി. ഓഫിസില്‍ വെച്ച്‌ ഈയാഴ്ച (സെപ്തം: 6 മുതല്‍ 10 വരെ) നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയും സര്‍വ്വീസ് പരിശോധനയും മുഖാമുഖവും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളില്‍ നിശ്ചയിച്ച ഡ്രൈവര്‍ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *