KOYILANDY DIARY

The Perfect News Portal

നാളെ മുതല്‍ അനിശ്ചിതകാല ബസ് സമരം

കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. നിരക്ക് എട്ട് രൂപയാക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഈ നിര്‍ദേശം ബസ് ഉടമകള്‍ തള്ളിയിരുന്നു.

സ്വകാര്യബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്ക് രൂപം നല്‍കുക, പെട്രോള്‍ ഡീസല്‍ എന്നിവയെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ കണ്ടതായി പോലും നടിച്ചിട്ടില്ലെന്ന് ബസ് ഉടമകള്‍ ആരോപിക്കുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശകളും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

ബസ് ചാര്‍ജ് വര്‍ധനയ്ക്ക് പുറമേ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിര്‍ത്തലാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *