KOYILANDY DIARY.COM

The Perfect News Portal

നാഗ്ജി ഫുട്ബോളിന് വെള്ളിയാഴ്ച ക്വിക്കോഫ്

കോഴിക്കോട്: സേട്ട് നാഗ്ജി അമര്‍സി മെമ്മോറിയല്‍ അന്താരാഷ്ട്ര ക്ലബ്ബ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് വെള്ളിയാഴ്ച കോഴിക്കോട് തുടക്കമാകും. ബ്രസീലിയന്‍ ക്ലബ്ബ് അത്ലറ്റിക്കോ പെരാനസും ഇംഗ്ലീഷ് ക്ലബായ വാറ്റ്ഫോഡും തമ്മിലാണ് ആദ്യ മത്സരം. ടൂര്‍ണമെന്റിലാകെ എട്ട് ടീമുകള്‍ അതും മലബാറില്‍ ഏറെ ആരാധകരുള്ള ബ്രസീലില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നുമുള്ള രണ്ട് ടീമുകള്‍. കൊളംബിയന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ ഓസ്കര്‍ ഫെഗ്യൂറയാണ് ബ്രസീലിയന്‍ ടീമിന്റെ കുന്തമുന. അതുകൊണ്ടുതന്നെ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ഇംഗ്ലീഷ് ടീം യുവനിരയുമായാണ് എത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ ജോര്‍ജ് പയസ്, സീന്‍ മുരേ എന്നിവരാണ് ടീമിലെ പരിചയ സമ്പന്നർ. മധ്യ നിരയില്‍ കളി മെനയാന്‍ ഇവര്‍ക്കാവുമെന്നാണ് ടീമിന്റെ പ്രതീക്ഷ.രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരം. ഫെബ്രുവരി 16 വരെ ഗ്രൂപ്പ് മത്സരങ്ങളും 18, 19 തീയതികളില്‍ സെമിയും നടക്കും 21നാണ് ഫൈനല്‍.

Share news
error: Content is protected !!