KOYILANDY DIARY

The Perfect News Portal

നാഗസാക്കി ദിനാചരണം നടത്തി

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ നാഗസാക്കി ദിനാചരണം നടത്തി. എഴുപത്തി മൂന്നാം നാഗസാക്കി വാർഷിക ദിനത്തിൽ നാഗസാക്കിയുടെ  ഓർമ്മകൾക്ക് ദീപ്ത പ്രണാമം എന്ന പേരിൽ നടന്ന പരിപാടിയിൽ ശാന്തിദീപം തെളിയിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡെപ്യൂട്ടി ലീഡർ  ലീഡർ ധനഞ്ജയ് എസ് വാസ് യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.ടി. ഐശ്വര്യ അധ്യക്ഷയായി. സ്കൂൾ ലീഡർ ഹൈഫ ഖദീജ, പി. നൂറുൽ ഫിദ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *