KOYILANDY DIARY

The Perfect News Portal

നവീകരിച്ച റോഡ്  ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു

കൊയിലാണ്ടി:  തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉൾപ്പെടുത്തി വിയ്യൂരിലെ ഇല്ലത്തുതാഴെ – നടേരിക്കടവ് നവീകരിച്ച റോഡ്  ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. കൊല്ലം-കൊയിലാണ്ടി ദേശീയ പാതയില്‍ ഗതാഗത തടസ്സമുണ്ടാവുമ്പോള്‍ ബദല്‍ റോഡായി യാത്രക്കാര്‍ ഉപയോഗിച്ചിരുന്ന റോഡില്‍ ഒരു കിലോമീറ്ററോളം ദൂരത്തില്‍ നവീകരണത്തിനായി 38 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.കെ. ഭാസ്‌കരന്‍, നഗരസഭാംഗങ്ങളായ സി. ബാലന്‍ നായര്‍, ഒ.കെ. ബാലന്‍, ഹാര്‍ബര്‍ അസിസ്റ്റൻ്റ് എക്‌സി. എന്‍ജിനീയര്‍ കെ. രാജേഷ്, കുഞ്ഞിരാമന്‍ മണപ്പാട്ടില്‍, വി.കെ. അശോകന്‍, സി. ഭാനു, എം. പത്മനാഭന്‍, കെ.കെ. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *