KOYILANDY DIARY

The Perfect News Portal

നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കാന്‍ ട്രംപ് രണ്ടാം നിരയിലേക്ക് പോയി

ഹാംബര്‍ഗ്: ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി മുന്‍നിരയില്‍ നില്‍ക്കേണ്ടിയിരുന്ന അമെരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം നിരയിലേക്ക് പോയി. അതും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്തേക്ക്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കാന്‍ വേണ്ടിയാണ് ട്രംപ് മുന്‍നിര ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. രണ്ടാം നിരയില്‍ നേരത്തെ എത്തിയിരുന്ന നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കാനായി ട്രംപും അരികിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയാണ് ഇങ്ങനെ മറ്റു രാഷ്ട്രത്തലവന്‍മാരെ പോലും ഞെട്ടിച്ചുകൊണ്ടുള്ള സംഭവം നടന്നത്. ഫോട്ടോ എടുക്കാന്‍ സമയത്ത് ലോകത്തെ ഏറ്റവും വലിയ രാജ്യത്തിന്റെ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിനെ മുന്‍ നിരയിലേക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ രണ്ടാം നിരയില്‍ നരേന്ദ്ര മോദി നില്‍ക്കുന്നത് കണ്ട ട്രംപ് മോദിയോടൊപ്പം നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു. വീഡിയോ കാണാം !

Leave a Reply

Your email address will not be published. Required fields are marked *