KOYILANDY DIARY

The Perfect News Portal

നടി റീമ ലഗു അന്തരിച്ചു

ഹിന്ദി സിനിമാ സീരിയല്‍ നടി റീമ ലഗു അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈ അന്ധേരിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെയാണ് റീമയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

70-80 കളില്‍ ഹിന്ദി-മറാത്തി സിനിമകളില്‍ അഭിനയിച്ചാണ് റീമ അഭിനയ രംഗത്തേക്ക് കടന്നു വന്നത്. മേനെ പ്യാര്‍ കിയാ, കുച്ച് കുച്ച് ഹോത്താഹെ, ഹം സാത്ത്-സാത്ത് ഹെ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *