KOYILANDY DIARY

The Perfect News Portal

നടി ആക്രമിക്കപ്പെട്ട സംഭവം കേരള മന:സാക്ഷിയെ ഞെട്ടിച്ചതായിരുന്നു: എം എം മണി

തിരുവനന്തപുരം: കൊച്ചയില്‍ നടി ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എം എം മണി. സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചതായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം ശക്തമായും ശരിയായ ദിശയിലുമാണ് പുരോഗമിക്കുന്നത്. കുറ്റവാളികള്‍ ആരായാലും മുഖം നോക്കാതെ നടപടി എടുക്കും. ഇതിനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിനെപ്പോലെ വേട്ടക്കാര്‍ക്കൊപ്പമല്ല, ഇരകള്‍ക്കൊപ്പമാണ് പിണറായി സര്‍ക്കാരെന്നും എം എം മണി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഒരു സിനിമാനടി ആക്രമിക്കപ്പെട്ട സംഭവം കേരള മന:സാക്ഷിയെ ഞെട്ടിച്ചതായിരുന്നു. പോലീസ് അന്വേഷണം ശക്തമായും ശരിയായ ദിശയിലും പുരോഗമിക്കുകയാണ്. കുറ്റവാളികള്‍ ആരായാലും ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടി എടുക്കാന്‍ ബഹു. മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിനെപ്പോലെ വേട്ടക്കാര്‍ക്കൊപ്പമല്ല ഇരകള്‍ക്കൊപ്പമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍.

Advertisements

Leave a Reply

Your email address will not be published. Required fields are marked *