KOYILANDY DIARY

The Perfect News Portal

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതികള്‍ ആരായാലും ശിക്ഷിക്കപ്പെടണം: ഇന്നസെന്റ്

കൊച്ചി: പ്രമുഖ നടി ഓടുന്ന കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. നിലവിലെ വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. കോടതിയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. ഇനി അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യാം . നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നന്നായി നടക്കുന്നുണ്ട്. സിനിമയില്‍ ക്രിമിനലുകള്‍ ഉള്ളതായി അറിയില്ല. നടിയുടെ പേരു പറഞ്ഞു പരസ്യപ്രതികരണം നടത്തിയവര്‍ക്കെതിരെ പറയാനില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

സംഭവവമുണ്ടായപ്പോള്‍ തന്നെ ഞാന്‍ മുഖ്യമന്ത്രിയേയും പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയേയും വിളിച്ചിരുന്നു. ആ കേസ് മര്യാദയ്ക്കു നടക്കുന്നതുകൊണ്ടാണല്ലോ ഒന്നിലേറെ പ്രതികളെ പിടിച്ച്‌ അകത്തിട്ടിരിക്കുന്നത്. അന്വേഷണം ഭംഗിയായി നടക്കുന്നുണ്ട്. ആരൊക്കെയാണ് പ്രതികളെന്നും ഗൂഢാലോചനയുണ്ടോയെന്നും തീരുമാനിക്കേണ്ടത് കോടതിയും പൊലീസുമാണെന്നും ഇന്നസെന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *