KOYILANDY DIARY

The Perfect News Portal

ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധിതമാക്കി വിജ്ഞാപനം ഇറക്കി

ഡല്‍ഹി: രാജ്യത്തെ നികുതിദായകര്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് ജൂലായ് ഒന്നു മുതല്‍ നിര്‍ബന്ധിതമാക്കി കേന്ദ്ര ധനകാര്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി. ഇനി മുതല്‍ പാന്‍ കാര്‍ഡ് എടുക്കുന്നത് ആധാര്‍ അനിവാര്യമാണ്. ധനകാര്യബില്‍ 2017-18ല്‍ ഇതുസംബന്ധിച്ച ഭേദഗതിയും കൊണ്ടുവന്നു.

പല പാന്‍കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വ്യക്തികള്‍ ആദായ നികുതി വെട്ടിപ്പ് നടത്തുന്നത് തടയുന്നതിന് കൂടിയാണ് പുതിയ പരിഷ്കരണം. ഇതിനകം തന്നെ 2.07 കോടി നികുതിദായകര്‍ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. 25 കോടി ആളുകള്‍ക്കാണ് പാന്‍ കാര്‍ഡുള്ളത്. 111 കോടി പേര്‍ ആധാര്‍ കാര്‍ഡ് എടുത്തിട്ടുണ്ട്.

പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ആധാര്‍ വേണമെന്ന വ്യവസ്ഥ സുപ്രീം കോടതി നേരത്തെ ശരിവച്ചിരുന്നു. എന്നാല്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് രണഘടനാ ബെഞ്ച് വിഷയത്തില്‍ തീര്‍പ്പ് കല്പിക്കുന്നത് വരെ ഭാഗികമായി സ്റ്റേ ചെയ്തിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *