KOYILANDY DIARY

The Perfect News Portal

നടിയും അവതാരകയുമായ സബര്‍ണ വീടിനുള്ളില്‍ മരിച്ച നിലയില്‍

ചെന്നൈ: തമിഴ് സിനിമാ-സീരിയല്‍ നടിയും അവതാരകയുമായ സബര്‍ണയെ (26) ചെന്നൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മധുരവയലിലെ വീട്ടില്‍ വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനാല്‍ സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വീട് തുറന്നുനോക്കിയപ്പോള്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടതെന്ന് പോലീസ് അറിയിച്ചു. പാശമലര്‍ എന്ന തമിഴ്സീരിയലില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ച സബര്‍ണ പല ചാനല്‍ ഷോകളിലും അവതാരകയായിട്ടുണ്ട്. കാളൈ, പടിക്കാതവന്‍, പിരിവോം സന്തിപ്പോം, പൂജൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *