KOYILANDY DIARY

The Perfect News Portal

നടന്‍ വിജയുടെ അച്ഛന് വീണ് പരിക്ക്

കോട്ടയം: തമിഴ് നടന്‍ ഇളയദളപതി വിജയിയുടെ പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖറിന് വീണു പരിക്കേറ്റു. തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമരകത്ത് റിസോര്‍ട്ടില്‍ വച്ചായിരുന്നു അപകടം. സംഭവമറിഞ്ഞ വിജയ് വൈകിട്ടോടെ കോട്ടയത്ത് എത്തും.