KOYILANDY DIARY

The Perfect News Portal

നഗരസഭ വൈസ് ചെയർമാനെയും ആശ വർക്കറെയും ആദരിച്ചു

കൊയിലാണ്ടി: നഗരസഭ വൈസ് ചെയർമാനെയും ആശ വർക്കറെയും ആദരിച്ചു. പന്തലായനി സൌത്ത് റെസിഡൻ്റ്സ് അസോസിയേഷൻ്റെ ജനറൽബോഡി യോഗത്തിലാണ് കൊയിലാണ്ടി നഗരസഭ വൈസ് ചെർമാനും 15-ാം വാർഡ് കൌൺസിലറുമായ അഡ്വ. കെ. സത്യനെയും ആശ വർക്കർ രാധികയെയും ആദരിച്ചത്. കോവിഡ് കാലത്ത് ഇരുവരുടെയും നേതൃത്വത്തിലുള്ള ആർ.ആർ.ടി. സംഘത്തിൻ്റെ പ്രവർത്തനം മികച്ചതായിരുന്നുവെന്നും രോഗവ്യാപന തോത് കുറയ്ക്കാൻ ഇത് സഹായകമായെന്നും ഭാരവാഹികൾ പറഞ്ഞു.

വൈസ് ചെയർമാൻ അഡ്വ. കെ. സത്യനെ അസോസിയേഷൻ പ്രസിഡണ്ട് കെ. രാജചന്ദ്രൻ ശ്രീരാഗം ഉപഹാരം നൽകി ആദരിച്ചു. ആശാ വർക്കർ രാധികയ്ക്ക് സെക്രട്ടറി അഭിലാഷ് സോപാനവും ഉപഹാരം കൈമാറി. യോഗത്തിൽ പ്രസിഡണ്ട് കെ രാജചന്ദ്രൻ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അഡ്വ. കെ. സത്യൻ ഉപഹാരം കൈമാറി. സി.കെ. ആനന്ദൻ ആമുഖ പ്രസംഗം നടത്തി. എം.വി. ബാലൻ, എം. നാരായണൻ മാസ്റ്റർ, എം.എം. ചന്ദ്രൻ മാസ്റ്റർ, പത്മനാഭൻ പവിന, ഒ.കെ. ഷെർലി, സജിത സദാനന്ദൻ, മധുസൂദനൻ സിവി, ബിനോയ് കെ. ദാസ്, ഹാഷിം മൻശാന്ത്, ജേക്കബ് തോസമസ് തുടങ്ങിയവർ സംബന്ധിച്ചു. അഭിലാഷ് സോപാനം സ്വാഗതവും ആർ.കെ. രാജീവൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *