KOYILANDY DIARY

The Perfect News Portal

ദേശീയ സ്കോളർഷിപ്പ് പരീക്ഷ: കൊയിലാണ്ടി GMVHSSന് മികച്ച നേട്ടം

കൊയിലാണ്ടി: ദേശീയ തലത്തിൽ നടന്നു വരുന്ന എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷയിൽ കൊയിലാണ്ടി ജി. എം. വി. എച്ച്. എസ്.സ്കൂൾ മികച്ച വിജയം നേടി. 2019-20 വർഷത്തെ എൻ. എം.എം.എസ്  പരീക്ഷയിൽ ജില്ലയിലെ തന്നെ മികച്ച വിജയം നേടിയ വിദ്യാലയമെന്ന നേട്ടം മാപ്പിള ഹൈസ്കുളിന് കൈവരിക്കാനായി. എട്ടാം ക്ലാസിലെ പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന പരീക്ഷയിൽ വിദ്യാലയത്തിൽ നിന്നും ആയിഷ നസ് ലി,
ഷിംനിത്ത് ലാൽ അഹമ്മദ്, മുഹമ്മദ് ഷഹസാദ്, റഷ തഷ് രിഫ് എന്നീ വിദ്യർഥികളാണ് സ്കോളർ ഷിപ്പിന് അർഹത നേടിയത്.
മത്സര പരീക്ഷയിൽ കൂടുതൽ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിന് ഈ അധ്യയനവർഷം മുതൽ വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തതായി പ്രധാനാധ്യാപിക കെ. കെ. ചന്ദ്രമതി അറിയിച്ചു. സ് കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു. കെ.കെ. ചന്ദ്രമതി അധ്യക്ഷത വഹിച്ചു. എ സതീദേവി, പി കെ ബാബു , സി കെ ഷാജി, പി. വി. പ്രകാശൻ, എം. എസ് ബൈജറാണി എന്നിവർ സംസാരിച്ചു. സ്കൂൾ പിടിഎ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച അനുമോദന ചടങ്ങ് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *