KOYILANDY DIARY

The Perfect News Portal

ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തത നടപടിയിൽ പ്രവാസി സംഘം പ്രതിഷേധിച്ചു

ദേശീയ പൗരത്വ ഭേദഗത ബിൽ റദ്ദ്  ചെയ്യണമെന്നാവശ്യപ്പെട്ട്കൊണ്ട് സമരത്തിന് നേതൃത്വം നൽകിയ ഇടതുപക്ഷ നേതാക്കളെയും സാംസ്ക്കാരിക നായകരെയും അറസ്റ്റ് ചെയത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം നേതൃത്വത്തിൽ കോഴിക്കോട് പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ന് രാവിലെയാണ് ഇടതുപക്ഷ ദേശീയ നേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയും ചരിത്രകാരന്മാരെയും, സാംസ്ക്കാരിക രംഗത്തെ പ്രമുഖരെയും ഡൽഹിയിൽ പോലീസ് അറസ്റ്റ് ചെയതത്.

തുടർന്ന് രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് പ്രവാസിസംഘം നേതൃത്വത്തിൽ കോഴിക്കോട് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടരി ബാദുഷാ കടലുണ്ടി, പ്രസിഡണ്ട് മാങ്ങോട്ടിൽ സുരേന്ദ്രൻ, സി. വി. ഇക്ബാൽ, കബീർ സലാല, കെ.ടി.കെ. ഭാസ്ക്കരൻ, ഷിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *