KOYILANDY DIARY

The Perfect News Portal

ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ ലോറി കാറിലിടിച്ച് കാർയാത്രക്കാരനായ യുവാവ് മരിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശി വഹാബ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉല്ലാസ് എന്ന ആൾക്ക് പരിക്കേറ്റു. ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3.30 ഓടെ ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു അപകടം.

എയർപോർട്ടിലേക്ക് പോവുകയായിരുന്നു കാറും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന  ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിൽ മൂന്നു പേരാണുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരെ പോലീസ് എത്തിയാണ് ആശുപ ത്രിയിൽ എത്തിച്ചത്. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ടലോറി റോഡിൽ നിന്നും തെന്നിനീങ്ങി സമീപത്തെ ചാലിലേക്ക്‌ പതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *