KOYILANDY DIARY

The Perfect News Portal

ദേശീയപാതയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

കൊയിലാണ്ടി:  കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോൽസവത്തിന്റെ ഭാഗമായി ദേശീയപാതയിൽ 30, 31, ശനി, ഞായർ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 8 മണി വരെയും, 31 ന് ഞായറാഴ്ച ഉചയ്ക്ക് രണ്ടു മുതൽ രാത്രി 7 മണി വരെയുമാണ് നിയന്ത്രണം.

കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന ദീർഘദൂര ബസ്സുകൾ ‘ മറ്റ് ഹെവി വാഹനങ്ങൾ പാവങ്ങാട് വഴി അത്തോളി, ഉള്ളിയേരി, പേരാമ്പ്ര, പയ്യോളി വഴി പോകണം. കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന ചെറിയ വാഹനങ്ങളും, കോഴിക്കോട് ഉള്ളിയേരി വഴി പോകേണ്ടതും, കണ്ണൂർ ഭാഗത്തു നിന്നു വരുന്ന ലിമിറ്റഡ് ബസ്സുകൾ, ലോറികൾ , മറ്റ് ഹെവി വാഹനങ്ങൾ, ചെറിയ വാഹനങ്ങൾ ഉൾപ്പെടെ പയ്യോളി, പേരാമ്പ്ര, അത്തോളി, വഴി കോഴിക്കോട് ഭാഗത്തേക്ക് പോകെണ്ടതാണ്.

വടകര കൊയിലാണ്ടി ബസ്സുകൾ കൊല്ലം ചിറയ്ക്കടുത്ത് 17-ാം മൈൽ സിൽ നിന്നും തിരിച്ച് പോകണം. മുചുകുന്ന് ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ മറ്റ് വലിയ വാഹനങ്ങൾ കോവിലേരി താഴ വരെ വന്ന് തിരികെ പോകണം. മേപ്പയ്യൂർ ഭാഗത്തു നിന്നു വരുന്ന  വാഹനങ്ങൾ ചോർച്ച പാലം റോഡ് ജംഗ്ഷൻ വരെ വന്ന് തിരികെ പോകേണ്ടതാണെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *