KOYILANDY DIARY

The Perfect News Portal

ദളിതര്‍ക്ക് പിഴ: പ്രതിഷേധിച്ച സിപിഐ എം കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

ബംഗളൂരു: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിതര്‍ക്ക് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് സമൂഹസദ്യ നടത്തിയ സിപിഐ എം കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറി ജി.വി ശ്രീരാമ റെഡ്ഡി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു.കര്‍ണാടകത്തിലെ ഹോളനര്‍സിപ്പൂര്‍ താലൂക്കിലെ സിങ്കരനഹള്ളിയിലെ ശ്രീബസവേശ്വര ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിതര്‍ക്ക് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ദളിതരോടൊപ്പമെത്തി ക്ഷേത്രത്തില്‍ സമൂഹസദ്യ നടത്തി പ്രതിഷേധിക്കാനെത്തിയ നേതാക്കളെയാണ് അറസ്റ്റ് ചെയതത്. ക്ഷേത്രത്തോടു  ചേര്‍ന്ന കമ്യൂണിറ്റി ഹാളിലായിരുന്നു സമൂഹ സദ്യ..ആയിരം രൂപയാണ് ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിതര്‍ക്ക് കഴിഞ്ഞദിവസം പിഴയിട്ടത്അയിത്തോച്ചാടനത്തിന് മുന്‍കയ്യെടുക്കേണ്ട സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് സമരത്തെ നേരിടുകയാണെന്ന് സിപിഐ എം ആരോപിക്കുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ പ്രകടനം നടത്തി.