KOYILANDY DIARY

The Perfect News Portal

തൊണ്ണൂറ്റി മൂന്ന് ലക്ഷം രൂപയുടെ പുതിയ 2000രൂപ നോട്ടുകള്‍ പിടികൂടി

ബംഗളൂരു : കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തൊണ്ണൂറ്റി മൂന്ന് ലക്ഷം രൂപയുടെ പുതിയ 2000രൂപ നോട്ടുകള്‍ പിടികൂടി. പഴയ നോട്ടുകള്‍ക്ക് പകരം, കമ്മീഷന്‍ വാങ്ങി പുതിയ നോട്ടുകള്‍ നല്‍കുന്ന സംഘത്തിലെ ഏഴ് ഇടനിലക്കാരേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ബന്ധുവും ഉണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥാര്‍ പറഞ്ഞു. സംഘത്തിന് ബാങ്ക് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. നോട്ടുകള്‍ മാറി വാങ്ങാനെന്ന വ്യാജേന സമീപിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *