KOYILANDY DIARY

The Perfect News Portal

തൃക്കോട്ടൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ പ്രദക്ഷിണപഥ ചുറ്റുപന്തൽ സമർപ്പണം

കൊയിലാണ്ടി: തൃക്കോട്ടൂർ  ശ്രീ മഹാഗണപതി  ക്ഷേത്രത്തിൽ പുതുതായി  നിർമ്മിച്ച പ്രദക്ഷിണ പഥ ചുറ്റു പന്തൽ ദേവന്  സമർപ്പിക്കും. സെപ്റ്റംബർ 1 ന് രാവിലെ 9 മണിക്ക് ക്ഷേത്രം  തന്ത്രി  എടക്കഴിപ്പുറം രാധാകൃഷ്ണൻ  നമ്പൂതിരി പ്പാടിന്റെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ.  ഭക്തരുടെ  ചിരകാല അഭിലാഷമായിരുന്ന പന്തൽ നിർമ്മാണത്തിനായി എ. കെ ദാമോദരൻ മാസ്റ്റർ ചെയർമാനും, ഈ. സി പ്രകാശൻ കൺവീനറും ആയ കമ്മിറ്റിയാണ് നിർമ്മാണം പൂർത്തീകരിച്ചത്.   

2018 ഫെബ്രുവരി മാസം 12 ന്  ക്ഷേത്രം  തന്ത്രി യാണ് തറക്കല്ലിടൽ കർമം നിർവഹിച്ചത്. ഒളിപ്യൻ പി. ടി ഉഷ  ആദ്യ സംഭാവന  നൽകി. 20 തൂണുകളികൾ കേരളീയ  മാതൃകയിൽ ആണ് പന്തൽ നിർമ്മിച്ചിരിക്കുന്നത്. ശിൽപി പൊയിൽകാവ് ഷാജിയുടെ  ജീവൻ തുടിക്കുന്ന ദീപപാലിക  ശില്പവും,  ശിവ കുടുംബത്തിന്റെ മനോഹര മായ ശില്പങ്ങളും  പന്തലിന്റെ പ്രത്യേകതകളാണ്. രാവിലെ  9.30 മണിക്ക് ആദരിക്കൽ ചടങ്ങും 12 മണിക്ക് അന്നദാനം, 6 മണിക്ക് ഭക്തരുടെ  ദീപ സമർപ്പണവും 9 മണിക്ക് വലിയ വിളക്ക്, തുടർന്ന്  കരിമരുന്നു പ്രയോഗവും  ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *