KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരത്ത്‌ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു

തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വെ സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു. തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ എഞ്ചിനാണ് ബോഗികളില്‍ നിന്നും വേര്‍പെട്ടത്. തുടര്‍ന്ന് അര കിലോമീറ്ററോളം എഞ്ചിനില്ലാതെ ട്രെയിന്‍ മുന്നോട്ട് പോയെന്നാണ് യാത്രക്കാര്‍ പറയുന്നത്.

ഈ സമയം കോച്ചുകളില്‍ വലിയ കുലുക്കവും ശബ്ദവും കേട്ടതായി യാത്രക്കാര്‍ പറയുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ട്രെയിന്‍ വീണ്ടും യാത്ര പുറപ്പെട്ടു. അപകടം സംബന്ധിച്ച്‌ ദക്ഷിണ റെയില്‍വെ അന്വേഷണത്തിന് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *