KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഒരു വിഭാഗം ടി.ടി.ഇമാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഒരു വിഭാഗം ടി.ടി.ഇമാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത് യാത്രക്കാരെ വലച്ചു. കണ്ണൂരില്‍ ടി.ടി.ഇയെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് എസ്.ആര്‍.എം.യു യൂണിയനില്‍പെട്ട ടി.ടി.ഇമാര്‍ പണിമുടക്കിയത്. കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്ന് ടി.ടി.ഇമാര്‍ പറഞ്ഞു.