KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിക്ക് ജില്ലാ ആശുപത്രി പദവി നല്‍കണം നഗരസഭാ കൗണ്‍സില്‍

കൊയിലാണ്ടി : താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. രണ്ടായിരത്തോളം പേര്‍ ദിനംപ്രതി ചികിത്സതേടിയെത്തുന്ന ആശുപത്രിയില്‍ 5 നില കെട്ടിടം പണിപൂര്‍ത്തിയായി വരികയാണ്. ജില്ലാ പദവിയിലേക്കുയര്‍ത്തിയാല്‍ ഡോക്ടര്‍മാര്‍ നേഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവരുടെ എണ്ണം വര്‍ദ്ധിക്കും. രോഗികള്‍ക്ക് മികച്ച ചികിത്സ ലഭിക്കാന്‍ ഇത് ഉപകരിക്കുമെന്ന് കൗണ്‍സില്‍ യോഗം വിലയിരുത്തി.

യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അദ്ധ്യക്ഷതവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. സുന്ദരന്‍ പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തെ കൗണ്‍സില്‍ ഐക്യകണ്‌ഠേന അംഗീകരിച്ചു.