KOYILANDY DIARY.COM

The Perfect News Portal

ലയൺസ് ക്ലബ് ഇൻ്റർനാഷണൽ കൊയിലാണ്ടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

.

കൊയിലാണ്ടി: ലയൺസ് ക്ലബ് ഇൻ്റർനാഷണൽ കൊയിലാണ്ടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വേണുഗോപാലൻ പി.വിയെ പ്രസിഡണ്ടായും, ഹരീഷ് മാറോളിയെ സെക്രട്ടറിയായും, റജിൽ വി. ആർ ട്രഷററായും തിരഞ്ഞെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹാളിൽ നടന്ന സ്ഥാനോഹരണ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ മുഖ്യാതിഥിയായി.

ഇൻസ്റ്റിലേഷൻ ഓഫീസറായി പാസ്റ്റ് ഡിസ്ട്രിക്ക് ഗവർണർ ലയൺ സുരേഷ് ബാബു എംജെഎഫ്, ലയൺ ടി എം രവി, ലയൺ മോഹൻദാസ് പി. എംജെഎഫ്, ലയൺ സുധ എംജെഎഫ്, ലയൺ സോമസുന്ദരം എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ രണ്ട് പേർക്ക് വീൽചെയറും, ഭക്ഷണകിറ്റും  അമ്യത വിദ്യാലയത്തിൽ വ്യക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.

Share news
error: Content is protected !!