തലശേരിയിൽ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു
കണ്ണൂര്‍: കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ മരിച്ചു. തലശേരി പാലിശേരി സ്വദേശി പുനത്തില്‍ വീട്ടില്‍ ഷംസുദ്ദീന് (48 ) ആണ് മരിച്ചത്. ജൂണ്‍ 24ന് കുവൈത്തില്‍ നിന്നെത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
അമിത രക്തസമ്മര്‍ദ്ദത്തെതുടര്‍ന്ന് വെള്ളിയാഴ്ച തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടാണ് പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണം. സംസ്കാരം കോവിഡ് പരിശോധനഫലം വന്നതിശേഷം.