KOYILANDY DIARY

The Perfect News Portal

തമിഴ് സാഹിത്യകാരനും നടനുമായ ചോ രാമസ്വാമി (82) അന്തരിച്ചു

ചെന്നൈ > തമിഴ് സാഹിത്യകാരനും തമിഴ് മാസിക തുഗ്ളക്കിന്റെ പത്രാധിപരും നടനുമായ ചോ രാമസ്വാമി (82) അന്തരിച്ചു. പുലര്‍ച്ചെ 4.40ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മദ്രാസിലെ മൈലാപൂരില്‍ 1934 ഒക്ടോബര്‍ 5നാണ് ചോ രാമസ്വാമി ജനിച്ചത്. മുന്‍ രാജ്യസഭാ എംപിയുമായിരുന്ന ഇദ്ദേഹം ഇരുപത് വര്‍ഷക്കാലത്തോളം തമിഴ് സിനിമാരംഗത്ത് സജീവമായിരുന്നു. നടന്‍, സംവിധായകന്‍, രചയിതാവ്, സംഘാടകന്‍, പ്രസംഗകന്‍,  അഭിഭാഷകന്‍ തുടങ്ങി വ്യത്യസ്ത മേല്‍വിലാസത്തിന് ഉടമയാണ് ചോ.

Leave a Reply

Your email address will not be published. Required fields are marked *