KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലത്ത് കടകളിൽ വ്യാപക മോഷണം

കൊയിലാണ്ടി : കൊല്ലം ടൗണിലെ നിരവധി കടകളിൽ മോഷണം നടന്നു. ഇന്ന് പുലർച്ചയോടെയൊണ് മോഷണം നടന്നതെന്ന് അറിയുന്നു. കൊല്ലം മാർക്കറ്റ് റോഡിലെ ബാലൻ, ബാബു (ദീപക് ട്രേഡേഴ്‌സ്) എന്നിവരുടെ കോഴിപ്പീടിക, ബാലൻ നായർ, കുപ്പച്ചി വീട്ടിൽ സുനി എന്നിവരുടെ പച്ചക്കറിപീടിക, ഐശ്വര്യ ഹോട്ടൽ, പയററത്ത് കണാരന്റെ ബിനില ഹോട്ടൽ, ടൗണിലെ അമ്മ ടയർപീടിക എന്നീ എട്ടോളം കടകളിലാണ് മോഷണം നടന്നത്. പല കടകളിൽ നിന്നും പണം നഷ്ടപ്പെട്ടതായാണ് വിവരം കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല, പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *