KOYILANDY DIARY

The Perfect News Portal

തണൽ ബിരിയാണി ചാലഞ്ച് കൊയിലാണ്ടിയിൽ

കൊയിലാണ്ടി: തണൽ ബിരിയാണി ചാലഞ്ച് കൊയിലാണ്ടിയിൽ. ഉത്തരേന്ത്യൻ തെരുവിൽ കഴിയുന്നവർക്ക്  ഭക്ഷണം നൽകുന്നതിന് തണൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ബിരിയാണി ചാലഞ്ച് കൊയിലാണ്ടിയിലും നടത്തുന്നതിന് ടൗൺ ഹാളിൽ ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു. നഗരസഭ ചെയർപെഴ്സൺ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. തണൽ കൊയിലാണ്ടി  പ്രസിഡൻ്റ് സിദ്ദീക്ക് കൂട്ടും മുഖം അധ്യക്ഷത വഹിച്ചു. തണൽ ചെയർമാൻ ഡോ: ഇദ് രീസ്‌ മുഖ്യ പ്രഭാഷണം നടത്തി. അൻസാർ കൊല്ലം സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ വി.പി ഇബ്രാഹിംക്കുട്ടി, വൈശാഖ്, തണൽ ഖത്തർ ചാപ്റ്റർ ചെയർമാൻ താഹ ബർഗയ് വ, രാജേഷ് കീഴരിയൂർ, നൂറുദ്ദീൻ ഫാറൂഖി എന്നിവർ സംസാരിച്ചു . 

ബിരിയാണി ചാലഞ്ചിലേക്ക്  പി.കെ ശുഹൈബിൽ നിന്നും ഫണ്ട് സ്വീകരിച്ച്  ഡോ: ഇദ് രീസ് ഉദ്ഘാടനം ചെയ്തു.  അഡ്വ. കെ. സത്യൻ, പി. രത്‌നവല്ലി, ഇ.കെ. അജിത്ത്, വി. പി ഇബ്രാഹിംക്കുട്ടി, താഹ ബർഗയ് വ , എം.എ അബ്ദുറഷീദ്, പി.വി.അബ്ദുള്ളക്കുട്ടി,സയ്യിദ് ഹാരിസ് ബാഫഖി, ശ്രീജിത്ത് വിയ്യൂർ എന്നിവർ രക്ഷാധികാരികളായി. 

ബിരിയാണി ചാലഞ്ച് ജനകീയ സമിതി രൂപീകരിച്ചു .ചെയർപെഴ്സണായി കെ.പി സുധ, നൂറുദ്ദീൻ (വർക്കിംങ്ങ് ചെയർമാൻ), ടി.കെ ചന്ദ്രൻ, വി.വി.സുധാകരൻ, സയ്യിദ് ഹുസ്സൈൻ ബാഫഖി, എ. അസീസ്, കെ.വി ആലി (വൈസ് ചെയർമാൻ), ജനറൽ കൺവീനറായി പി.കെ റിയാസ്, സി.പി.അലി, അനീസലി, ഫാസിൽ നടേരി, റഷീദ് മൂടാടി, അരുൺ മണമൽ (കൺവീനർമാർ) എന്നിവരെയും യോഗം തെരഞ്ഞെടുത്തു. ത്വൽഹത്ത്, എ.അസീസ്, പി.കെ സഹീർ, വി.കെ ആരിഫ്, ലത്തീഫ്  എന്നിവർ ജനകീയ കൺവൻഷന് നേതൃത്വം നൽകി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *