KOYILANDY DIARY.COM

The Perfect News Portal

ഡൽഹിയിൽ നടക്കുന്ന തൊഴിലാളി പ്രക്ഷോഭത്തിലേക്ക് കേരളത്തിൽ നിന്നെത്തുക ആയിരക്കണക്കിന് സിഐടിയു പ്രവർത്തകർ.

.

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന തൊഴിലാളി പ്രക്ഷോഭത്തിലേക്ക് കേരളത്തിൽ നിന്നെത്തുക ആയിരക്കണക്കിന് സിഐടിയു പ്രവർത്തകർ. തൊഴിലാളികളോടുള്ള കേന്ദ്രസർക്കാർ സമീപനത്തിനെതിരെ ഡിസംബർ ഒന്നിന് സിഐടിയു നടത്തുന്ന പ്രക്ഷോഭത്തിലേക്ക് രാജ്യത്താകെയുള്ള ആയിരക്കണക്കിന് പ്രവർത്തകരാണ് ഡൽഹിയിലേക്കെത്തുന്നത്. കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച എല്ലാ ട്രെയിനുകളിലും പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

 

കേന്ദ്രനയങ്ങൾക്കെതിരെ ഡിസംബർ ഒന്നിന് നടക്കാനിരിക്കുന്നത് രാജ്യത്തെ പിടിച്ചുകുലുക്കുന്ന പ്രതിഷേധമാണ്. ഒന്ന് മുതൽ മൂന്ന് വരെ പാർലമെന്റ് മാർച്ച് സംഘടിപ്പിക്കും. ആശാ, അംഗൻവാടി, സ്‌കൂൾ പാചകത്തൊഴിലാളികൾ ഉൾപ്പെടെ 50,000ത്തിലധികം വനിതാ തൊഴിലാളികൾ മാർച്ചിന് നേതൃത്വം നൽകും.

 

തൊഴിൽകോഡുകൾ റദ്ദാക്കുക, സ്‌കീം വർക്കർമാർമാരെയും തൊഴിലാളികളായി അംഗീകരിക്കുക, അവർക്ക്‌ മിനിമം വേതനം‍, ഇപിഎഫ്‌, ഇഎസ്‌ഐ, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പാക്കുക, എല്ലാ തൊഴിലാളികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും 42,000 രൂപ മിനിമം വേതനം, പ്രതിമാസം 21,000 രൂപ സാർവത്രിക പെൻഷൻ എന്നിങ്ങനെ അനവധി ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന മാർച്ചിനെ അടിച്ചമർത്താൻ കേന്ദ്രം വൻ സന്നാഹങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.

 

Share news