ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ദേശീയ ഭരണഘടനാ ദിനാഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസസ് UP സ്കൂൾ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായ് “നാം ഇന്ത്യക്കാർ” എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് കെ. നൗഷാദലി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം ദിലീപ്, സായിപ്രസാദ് ചിത്രകൂടം എന്നിവർ നേതൃത്വം നൽകി




