KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ‘കേരളോത്സവം’

.

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ‘കേരളോത്സവം’ കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ യു.കെ. ചന്ദ്രൻ മുഖ്യാതിഥിയായി.

അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ. ഭാസ്കരൻ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. അഖില, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി. അനുഷ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.എം. ശ്രീലത, സന്തോഷ് കുന്നുമ്മൽ, ഷാനി പി.വി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ മധു കിഴക്കയിൽ, ആസൂത്രണ സമിതി അംഗം ഭാസ്കരൻ ചേനോത്ത്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തംഗം സുധ കാവുങ്കൽ പൊയിൽ, കേരളോത്സവം ജനറൽ കൺവീനർ കെ. ഗീതാനന്ദൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി. സാബിത സ്വാഗതവും ജി.ഇ.ഒ. എൻ.കെ. ബിനോയ് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Share news