ബൈപ്പാസിൽ മരളൂർ ഭാഗത്തെ സർവ്വീസ് റോഡിലെ പ്രശ്നം പരിഹരിച്ചു
.
കൊയിലാണ്ടി: ദേശീയപാത നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസിൽ നഗരസഭയിലെ രണ്ടാം വാർഡ് മരളൂർ കുളത്തൂർ ഭാഗത്ത് സർവീസ് റോഡ് വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നം എൻ എച്ച് എ ഐ എഞ്ചിനീയറുമായി നടത്തിയ ചർച്ചയിൽ പരിഹാരമായി. സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, കൺവീനറും നഗരസഭ വൈസ് ചെയർപേഴ്സണുമായ സി.ടി ബിന്ദു, ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.കെ വൈശാഖ്, വിജയൻ വിജികല സമരസമിതി ഭാരവാഹികളും നാട്ടുകാരും ചർച്ചയിൽ പങ്കെടുത്തു.
.

.
പ്രദേശത്തുള്ള ജനങ്ങൾക്ക് സർവീസ് റോഡിലേക്ക് പ്രവേശിക്കാനും സർവീസ് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തുകൊണ്ട് അവിടെ പുതിയ റോഡ് നിർമ്മിച്ചു നൽകുമെന്നും നാഷണൽ ഹൈവേ അതോറിറ്റിയുടെ ഉദ്യോഗസ്ഥൻ വൈശാഖ് അറിയിച്ചു. ഇത് രേഖാമൂലം നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.



