KOYILANDY DIARY.COM

The Perfect News Portal

എം.നാരായണൻ മാസ്റ്ററുടെ രണ്ടാം ചരമ വാർഷികം വിവിധ പരിപാടികളിലൂടെ ആചരിക്കുന്നു

.
കൊയിലാണ്ടി: സി.പിഐ. നേതാവായിരുന്ന എം. നാരായണൻ മാസ്റ്ററുടെ രണ്ടാം ചരമ വാർഷികം ഡിസംബർ 1ന് വിവിധ പരിപാടികളിലൂടെ ആചരിക്കുന്നു. കാലത്ത് 8 മണിക്ക് നന്തിയിലെ വസതിയിൽ സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തും. വൈകീട്ട് 4 മണിക്ക് കൊയിലാണ്ടി എൻ.ഇ. ബലറാം മന്ദിരത്തിൽ ഫോട്ടോ അനാഛാദനവും തുടർന്ന് 5 മണിക്ക് യു.എ. ഖാദർ പാർക്കിൽ അനുസ്മരണ സമ്മേളനവും നടക്കും. മുൻ മന്ത്രി കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്യും.
.
.
വിവിധ പരിപാടികളിൽ ദേശീയ കൗൺസിൽ അംഗം അഡ്വ. പി. വസന്തം, ജില്ലാ സിക്രട്ടറി അഡ്വ. പി. ഗവാസ്, ഇ.കെ. വിജയൻ, കെ.കെ. ബാലൻ മാസ്റ്റർ, ആർ.ശശി, അജയ് ആവള തുടങ്ങിയവർ പങ്കെടുക്കും.
Share news