KOYILANDY DIARY

The Perfect News Portal

ശാസ്ത്ര കഥകളിലൂടെയും പരീക്ഷണങ്ങളിലൂടെയും പാലോറയിലെ കുട്ടി ശാസ്ത്രജ്ഞർ


കൊയിലാണ്ടി: പാലോറ HSS വിദ്യാർത്ഥികൾ സി.വി രാമനെ അനുസ്മരിച്ചു. ദേശീയ ശാസ്ത്ര ദിനത്തിൽ പാലോറ എച്ച്.എസ്. എസി ലെ ഹൈസ്കൂൾ വിഭാഗം സയൻസ് ക്ലബ്ബിലെ വിദ്യാർഥികൾ സർ സി.വി.രാമനേയും അദ്ദേഹത്തിൻ്റെ വിശ്വ പ്രസിദ്ധമായ രാമൻ പ്രഭാവത്തേയും അനുസ്മരിച്ചു. വിദ്യാർഥികളിൽ ശാസ്ത്ര ബോധത്തെ വളർത്തിയെടുക്കേണ്ടത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകനും സ്റ്റേറ്റ് റിസോഴ്സ് ഫാക്കൽട്ടിയുമായ കെ. പ്രബീഷ്കുമാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. 

ലോകത്തിന് മഹത്തായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞരുടെ ജീവിത കഥകൾ വിദ്യാർഥികളായ അനന്യ എസ്.ഡി, ശിവ നന്ദന ഇ.കെ, നിവേദ്യ ടി.എം, നാമിയനിദ, അവനി, ഡോണ, പ്രാണരൂപ് കെ.എസ് എന്നിവർ അവതരിപ്പിച്ചു. പരീക്ഷണങ്ങളിലൂടെയും ശാസ്ത്ര ചിന്തകൾ സമ്മാനിക്കുന്ന ചോദ്യങ്ങളിലൂടെയും ആൽവിനും സൂര്യകിരണും പരീക്ഷണങ്ങൾ കാഴ്ചവെച്ചു. ഹെഡ്മാസ്റ്റർ സത്യേന്ദ്രൻ കെ.കെ,  അധ്യക്ഷത വഹിച്ചു. അധ്യാപകരായ സരിത ആർ.വി, ദിവ്യ.എം, ധനേഷ്. ഇ.എം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *