KOYILANDY DIARY.COM

The Perfect News Portal

കാലടി സർവകലാശാലയിലെ സമരപോരാളികൾക്ക് കൊയിലാണ്ടിയിൽ സ്വീകരണം നല്‍കി

കൊയിലാണ്ടി: കാലടി സർവകലാശാലയിലെ സമരപോരാളികൾക്ക് കൊയിലാണ്ടിയിൽ DYFi – SFI നേതൃത്വത്തിൽ  സ്വീകരണം നൽകി. കാലടിയിലെ സമരത്തിന് നേതൃത്വമായ കൊയിലാണ്ടി സ്വദേശികളായ അശ്വന്തിനും അതുല്യയ്ക്കും ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ മാസ്റ്റർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ ബിജീഷ്, മറ്റു ഭാരവാഹികൾ എന്നിവർ ഹാരാർപ്പണം നടത്തി.

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ബിജോയ്‌, പ്രസിഡന്റ്‌ ടി.കെ പ്രദീപ്‌, ട്രഷറർ ആർ ബി റിബിൻ, ജില്ലാ കമ്മിറ്റി അംഗം കീർത്തന കെ എസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ജാൻവി കെ സത്യൻ, എസ്എഫ്ഐ ഏരിയ സെക്രട്ടറി അനുനാദ്, പ്രസിഡന്റ്‌ അഭിനവ്, ജില്ലാ കമ്മിറ്റി അംഗം ആർദ്ര, ഏരിയ ജോയിന്റ് സെക്രട്ടറി അമൽദേവ് എന്നിവർ നേതൃത്വം നൽകി.

Share news