സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്ന് മധ്യകിഴക്കൻ അറബിക്കടലിന് കുറുകെ തീരദേശ കർണാടക വരെ വ്യാപിച്ചുകിടക്കുന്ന കിഴക്കൻ കാറ്റുമായി ബന്ധപ്പെട്ട ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. നവംബർ 29 ഓടെ തെക്കൻ ആൻഡമാൻ കടലിന് മുകളിൽചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലിനും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




