കാനത്തിൽ ജമീല സ്മാരക തോട്ടുമുഖം പാലം ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി: കാനത്തിൽ ജമീല സ്മാരക തോട്ടുമുഖം പാലം – അപ്രോച്ച് റോഡിൻ്റെ ഉദ്ഘാടനം അഡ്വ. കെ പ്രവീൺ കുമാർ എം.എൽ എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില അധ്യക്ഷയായി. കാനത്തിൽ ജമീല എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം പണി പൂർത്തിയാക്കിയത്. പരേതയായ എം.എൽ എയുടെ സ്മരണാർത്ഥമാണ് പാലത്തിന് കാനത്തിൽ ജമീലയുടെ പേര് നൽകിയത്. ഷാഫി പറമ്പിൽ എം.പി.യുടെ വികസന ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപ ഉപയോഗിച്ചാണ് അപ്രോച്ച് റോഡ് നിർമ്മിച്ചത്.
.

.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ, പി. ഷിബ ജില്ലാ പഞ്ചായത്തംഗം. പി.കെ. മുഹമ്മദാലി (ബ്ലോക് പഞ്ചായത്ത് മെമ്പർ). പാർട്ടി നേതാക്കളായ കെ. ജീവാനന്ദൻ മാസ്റ്റർ. രാമകൃഷ്ണൻ കിഴക്കയിൽ, സി.കെ. അബൂബക്കർ, പി .ശശി, റഫീഖ് പുത്തലത്ത്, റാഫി ദാരിമി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ റൗസി ബഷീർ സ്വാഗതവും ഷഹീർ വി.എ.കെ നന്ദിയും പറഞ്ഞു.



