KOYILANDY DIARY

The Perfect News Portal

ഡോ. എ പി.ജെ അബ്ദുൾ കലാമിൻ്റെ ശില്പം സ്ഥാപിച്ച് കൊയിലാണ്ടി GVHSS സ്കൂൾ

കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്ര പ്രതിഭയും, മുൻ രാഷ്ട്രപതിയുമായ എ. പി. ജെ. അബ്ദുൾ കലാമിൻ്റെ അർദ്ധ കായ പ്രതിമ സ്ഥാപിച്ചു. ഈ സ്കൂളിലെ കലാദ്ധ്യാപകനായ കെ. റജികുമാർ ആണ് ശില്പം നിർമ്മിച്ചത്. മികച്ച ശില്പി കൂടിയാണ് ഈ അദ്ധ്യാപകൻ. സർവ്വീസിൽ നിന്നു ഈ വർഷം പിരിയുന്ന പ്രധാനാദ്ധ്യാപിക പി. ഉഷാകുമാരിയാണ് ശില്പം സ്കൂളിന് സംഭാവനയായി നൽകിയത്.

പി. ടി. എ. പ്രസിഡണ്ട് അഡ്വ. പി പ്രശാന്ത് അനാച്ഛാദന കർമ്മം നിർവ്വഹിച്ചു. വിദ്യാർത്ഥികൾ മഹാന്മാരെ അറിയുക എന്ന പഠന പ്രവർത്തനമാണ് ഇതു വഴി ലക്ഷ്യം വെക്കുന്നതെന്ന് ശില്പി പറഞ്ഞു. വടകര ഡി. ഇ. ഒ. സി കെ വാസു മുഖാതിഥി ആയിരുന്നു. വൈസ് പ്രസിഡണ്ടുമാരായ വി. സുചീന്ദ്രൻ, എ. പ്രഭാകരൻ, പി. വൽസല , എം. ജി. പ്രസന്ന, എൻ.കെ. വിജയൻ, ശ്രീലാൽ പെരുവെട്ടൂർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *