KOYILANDY DIARY

The Perfect News Portal

അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം. പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. അധ്യക്ഷ എം.പി. ഇന്ദുലേഖ അധ്യക്ഷത വഹിച്ചു. നഗരസഭയിലേക്ക് കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ്.അംഗങ്ങളെയും ലോക്ക്ഡൗണ്‍ കാലത്ത് അവധിയെടുക്കാതെ പ്രവര്‍ത്തിച്ച കുടുംബശ്രീ ഹോട്ടല്‍ പ്രവര്‍ത്തകരെയും വനിതാ ഓട്ടോ ഡ്രൈവര്‍മാരെയും ആദരിച്ചു.

ജില്ലാമിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ധന്യ, സി.ഡി.എസ്. അധ്യക്ഷ യു.കെ. റീജ, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ അശ്വിന്‍, റിതന്‍ കെ. രാമന്‍, രശ്മിശ്രീ, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ജിന്‍ഷ, ആര്‍ശ്, ഉപസമിതി കണ്‍വീനര്‍ ഗിരിജ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *