KOYILANDY DIARY

The Perfect News Portal

ഡി. വൈ. എഫ്. ഐ. സാസംസ്‌ക്കാരിക സായാഹ്നം സംഘടിപ്പിച്ചു

കൊയിലാണ്ടി : അസഹിഷ്ണുതയ്ക്കും വർഗ്ഗീയതക്കുമെതിരെ ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സാസംസ്‌ക്കാരിക സായാഹ്നം സി. പി. ഐ. എം. ജില്ലാ കമ്മിറ്റി അംഗം കെ. ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ ബ്ലോക്ക് പ്രസിഡണ്ട് ബി. പി. ബബീഷ് ആധ്യക്ഷതവഹിച്ചു. പരിപാടിയുടെ ഭാഗമായി നിരവധി കലാകാരന്മാർ അസഹിഷ്ണുതക്കെതിരെ ചിത്രംവരച്ച് കൊണ്ട് പ്രതിഷേധിച്ചു. ഒപ്പ്‌ശേഖരണത്തിൽ നിരവധിപേർ കയ്യൊപ്പ് ചാർത്തിയപ്പോൾ ഭരണകൂട ഭീകരതക്കെതിരെയുള്ള ശക്തമായാ താക്കീതായി മാറി. പരിപാടിയിൽ സി. പി. ഐ. എം. ജില്ലാ കമ്മിറ്റി അംഗം പി. വിശ്വൻ മുഖ്യാതിഥിയായി സംസാരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, കന്മന ശ്രീധരൻ മാസ്റ്റർ, പ്രശസ്തകവി മോഹനൻ നടുവത്തൂർ തുടങ്ങlയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി അരങ്ങ് കൊയിലാണ്ടി അവതരിപ്പിച്ച നാടൻപാട്ടും വേദിയിൽ അരങ്ങേറി. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി അഡ്വ: എൽ. ജി. ലിജീഷ് സ്വാഗതവും, ജില്ലാ കമ്മിറ്റി അംഗം സി. ടി. അഭിലാഷ് നന്ദിയും പറഞ്ഞു.