KOYILANDY DIARY

The Perfect News Portal

കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ

കൊയിലാണ്ടി : കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി കോതമംഗലം സ്‌കൂളിലെ ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യർ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. 13ന് 830ന് കൊയിലാണ്ടി സ്റ്റേഡിയം പരിസരത്ത് ജില്ലാ പ്രസിഡണ്ട് പതാക ഉയർത്തുന്നതോട്കൂടി സമ്മേളനത്തിന് തുടക്കമാകും. കൊയിലാണ്ടി എം. എൽ. എ. കെ. ദാസന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട് എം. പി. എം. കെ. രാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വയോജന സംഗമം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെയും, ഗ്ലോബൽ ടീച്ചർ റോൾ മോഡൽ അവാർഡ് നേടിയ കെ. ബാലകൃഷ്ണൻ മാസ്റ്ററെയും ചടങ്ങിൽ ആദരിക്കും. സംസ്ഥാന ജനറൽ സിക്രട്ടറി പി. കുമാരൻ മുഖ്യ പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ അഡ്വ: കെ. സത്യൻ, ഇളയിടത്ത് വേണുഗോപാൽ, എം. കെ. സത്യപാലൻ മാസ്റ്റർ, കെ. വി. ബാലൻ കുറുപ്പ്, പൂതേരി ദാമോദരൻ നായർ, എ. അസീസ്, എം. രാരു, എം. പ്രഭാകരൻ നായർ, ഇ. അശോകൻ, കെ. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.