KOYILANDY DIARY

The Perfect News Portal

ട്രീ ചലഞ്ചുമായി വന്മുഖം എളമ്പിലാട് സ്‌ക്കൂൾ

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തിൽ ട്രീ ചലഞ്ചിലൂടെ വീടുകളിൽ 111 വൃക്ഷത്തൈകൾ നട്ട് കൊണ്ട് അതിൻ്റെ സംരക്ഷണ ചുമതല ഏറ്റെടുത്ത് വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പരിസ്ഥിതി ദിനാചരണം വീടുകളിൽ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ പ്രീ-പ്രൈമറി ഉൾപ്പെടെ 111 കുട്ടികളാണ് തങ്ങളുടെ വീട്ടുപറമ്പിൽ തൈ നട്ടു കൊണ്ട് ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ മറ്റു കുട്ടികളെ ചാലഞ്ച് ചെയ്തത്.
മൂന്നാം ക്ലാസിലേക്ക് പുതിയതായെത്തിയ തനിഷ്ക് ചാത്തോത്തിന്റെ വീട്ടുപറമ്പിൽ ആദ്യ തൈ നട്ടു കൊണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ശോഭ കൂൾ ചലഞ്ചിന് തുടക്കം കുറിച്ചു. എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി.വി. സുരേഷ്, പരിസ്ഥിതി ക്ലബ്ബ് കൺവീനർ പി.നൂറുൽഫിദ, തനിഷ്ക് ചാത്തോത്ത്, സി. ത്രയംബക് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *