KOYILANDY DIARY

The Perfect News Portal

ടോം ആള്‍ട്ടര്‍ അന്തരിച്ചു

ഡല്‍ഹി:  വിഖ്യാത ബോളിവുഡ് നടനും എഴുത്തുകാരനും സംവിധായകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു. സ്വവസതിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. 67 വയസായിരുന്നു. ചര്‍മത്തിലെ അര്‍ബുദത്തിന്റെ നാലാം സ്റ്റേജിലായിരുന്നു ആള്‍ട്ടര്‍. 300ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ആള്‍ട്ടറെ 2008ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 1976ല്‍ പുറത്തിറങ്ങിയ ചരസിലൂടെയാണ് അദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്.

സത്യജിത് റേയുടെ ശത് രഞ്ച് കേ കിലാഡി, ശ്യാം ബെനഗലിന്റെ ജുനൂന്‍, മനോജ് കുമാറിന്റെ ക്രാന്തി, രാജ് കപൂറിന്റെ രാം തേരി ഗംഗ എന്നിവയാണ് ആദ്യകാലത്തെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സ്വര്‍ണ മെഡലോടെ അഭിനയത്തില്‍ ബിരുദം സ്വന്തമാക്കി. ടെലിവിഷന് വേണ്ടി ആദ്യമായി സച്ചിന്‍ ടെണ്ടുല്‍ക്കറെ അഭിമുഖം ചെയ്തതും ആള്‍ട്ടറായിരുന്നു. മൂന്നു പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. കരോള്‍ ആണ് ഭാര്യ, ജാമി, അഫ്സാന്‍ എന്നിവര്‍ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *