KOYILANDY DIARY

The Perfect News Portal

ടി.വി. ചാലഞ്ച് ഏറ്റെടുത്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ”ഓർമ്മക്കൂട്”

കൊയിലാണ്ടി: ഓൺലൈൻ പഠനം കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ടി.വി ചാലഞ്ച് ഏറ്റെടുത്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മക്കൂട്. മുചുകുന്ന് കോളജിലെ 1991 – 93 കാലഘട്ടത്തിലെ പ്രീഡിഗ്രി തേർഡ് ഗ്രൂപ്പ് കൂട്ടാമയാണ് ഓർമ്മക്കൂട്. കൂട്ടായ്മയുടെ ഭാഗമായി നഗരസഭയിലെ ബപ്പൻകാട് റെയിൽവെ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന നിർദ്ധന കുടുംബത്തിലെ 2 വിദ്യാർത്ഥികൾക്കാണ് ഇവർ ടി.വി. സംഭാവനയായി നൽകിയത്.
നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ വിദ്യാർത്ഥികളുടെ വീട്ടിലെത്തി രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ ടി.വി. കൈമാറി. ചടങ്ങിൽ നഗരസഭ കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ, മുൻ കൗൺസിലർ എ. ലളിത, ഓർമ്മക്കൂട് പ്രസിഡണ്ട് ഷീജ എളാട്ടേരി, സെക്രട്ടറി ഷിജിത്ത് പേരാമ്പ്ര, സഹഭാരവാഹികളായ രാജൻ, ശ്രീകുമാർ, അബ്ദുള്ള, എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *