KOYILANDY DIARY

The Perfect News Portal

ടി.പി.വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം: ടി.പി.വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ.കെ.രമ ഹൈക്കോടതിയെ സമീപിച്ചു. മുന്‍ സര്‍ക്കാര്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചിരുന്നെങ്കിലും അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാകാത്ത സാഹചര്യത്തിലാണ് രമ ഹര്‍ജി നല്‍കിയത്.

2012 മെയ് നാലിന് രാത്രിയാണ് ആര്‍.എം.പിയുടെ സ്ഥാപക നേതാവായ ടി.പി ചന്ദ്രശേഖരനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മറ്റൊരു പ്രതിയെ മൂന്നുവര്‍ഷം കഠിനതടവിനും ശിക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *