KOYILANDY DIARY.COM

The Perfect News Portal

ടി ടി വി ദിനകരന്റെ കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ റെയ്ഡ്

കൊച്ചി: ടി ടി വി ദിനകരന്റെ കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ റെയ്ഡ്. റോള്‍സ് റോയ്സ് അടക്കം പതിനൊന്ന് ആഢംബര കാറുകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത കാറുകള്‍ ബംഗളൂരുവില്‍ എത്തിച്ചു. അണ്ണാ ഡിഎംകെ നേതാവ് വി.കെ. ശശികലയേയും ബന്ധുക്കളെയും ലക്ഷ്യമിട്ടുള്ള ആദായനികുതി വകുപ്പിന്റെ റെയ്ഡാണ് കൊച്ചിയിലേക്കും വ്യാപിപ്പിച്ചത്.

ശശികലയുടെ ബന്ധുവായ ടി.ടി.വി. ദിനകരനുമായി അടുപ്പമുള്ള സുകേശ് ചന്ദ്രശേഖറിന്റെയും അദ്ദേഹത്തിന്റെ സുഹൃത്തുകളുടെയും ഫ് ളാറ്റുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. രണ്ടില ചിഹ്നം ശശികല പക്ഷത്തിന് ലഭിക്കുന്നതിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ ആളാണ് സുകേശ്.

പിടിച്ചെടുത്ത ആഢംബര കാറുകള്‍ക്ക് പതിനഞ്ച് കോടി രൂപയോളം വിലമതിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ 188 കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡില്‍ 1500 കോടിയിലധികം പണവും സ്വര്‍ണവും ഭൂമിയിടപാടിന്റെ രേഖകളും പിടിച്ചെടുത്തിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!