KOYILANDY DIARY.COM

The Perfect News Portal

ടാക്സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്ത്

കൊച്ചി: ഊബര്‍ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്ത്. യുവതികള്‍ സംഘം ചേര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നെന്നും , ഡ്രൈവറുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന വാദം തെറ്റാണെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍ .

ഊബര്‍ ടാക്സി ഡ്രൈവറായ കുമ്പളം സ്വദേശി ഷെഫീക്കിനെ (32) വൈറ്റിലയ്ക്കു സമീപം മൂന്നു യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിന്റെ ഏകസാക്ഷിയാണു തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ഷിനോജ്.

പൂള്‍ ടാക്സി പ്രകാരം വിളിച്ച വാഹനത്തില്‍ നിന്ന് ഷിനോജിനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് യുവതികള്‍ ഷഫീക്കിനോട് കയര്‍ത്തു. എന്നാല്‍ ഇതിന് ഷഫീക്ക് തയാറാകാത്തതിനെ യുവതികള്‍ അക്രമാസക്തരാകുക യായിരുന്നെന്ന് ഷിനോജ് വെളിപ്പെടുത്തുന്നു.

അക്രമാസക്തരായ യുവതികള്‍ ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. കണ്ണൂര്‍, പത്തനംതിട്ട സ്വദേശികളായ യുവതികള്‍ സിനിമ, സീരിയല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!