ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് സൂര്യതാപമേറ്റു
നിലമ്പൂര്‍> ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് സൂര്യതാപമേറ്റു. നിലമ്പൂര്‍ അരുവാക്കോട് സ്വദേശി കണ്ടപ്പുറം അയ്യപ്പന് (46) ജോലിക്കിടെ ഞായറാഴ്ച ഉച്ചയ്ക്ക് നിലമ്പൂര്‍ ബൈപാസ് റോഡിന് മുന്നില്‍ വെച്ച് സൂര്യതാപമേറ്റത്. അയ്യപ്പന്റെ കഴുത്തിനു പിറകിലാണ് പൊള്ളലേറ്റത്. നീറ്റലും വേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് സൂര്യതാപമേറ്റതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്.