KOYILANDY DIARY

The Perfect News Portal

ആര്‍എസ്‌എസും ബിജെപിയും അവരുടേതല്ലാത്ത എല്ലാ ശബ്‌ദങ്ങളേയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധി

പത്തനാപുരം: ബിജെപിയും ആര്‍എസ്‌എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പത്തനാപുരത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ആശയങ്ങളോട് യോജിക്കാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാര്‍ നയം. കോണ്‍ഗ്രസ് എന്ന ആശയത്തെ ഇന്ത്യയില്‍ നിന്ന്‌ തുടച്ചുനീക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതിനോട്‌ യോജിക്കാന്‍ കോണ്‍ഗ്രസിനാവില്ല. നിങ്ങളല്ല ശരിയെന്ന്‌ നിങ്ങളെ മനസിലാക്കിക്കും വരെ ഞങ്ങള്‍ നിങ്ങളോട് പോരാടും . നിങ്ങളെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കും . ആ പോരാട്ടത്തിന്‌ അക്രമത്തിന്റെ രൂപമുണ്ടാകില്ല. സ്‌നേഹത്തിന്റെയും അഹിംസയുടേയും മാര്‍ഗത്തിലുടെ നിങ്ങളെ പരാജയപ്പെടുത്തും. നിങ്ങള്‍ പരാജയപ്പെടുമ്ബോളും നിങ്ങളുടെ ആശയത്തിനും ശബ്‌ദത്തിനും ഇവിടെ ഇടമുണ്ടാകാനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കും. നിങ്ങളോട്‌ ഒരു തരത്തിലും യോജിക്കുന്നില്ലെങ്കിലും നിങ്ങളുടെ അഭിപ്രായ പ്രകടനത്തെ ഞങ്ങള്‍ മാനിക്കും.

അവരുടെ ശബ്ദം മാത്രമെ എല്ലാവരും കേള്‍ക്കാവൂ എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഒരു വ്യക്തിയോ ഒരു ആശയമോ അല്ല രാജ്യത്തെ ഭരിക്കേണ്ടത് . ഓരോ ഇന്ത്യക്കാരന്റെയും ശബ്ദവും ആശയവുമാണ് രാജ്യത്തെ നയിക്കേണ്ടത്‌. തെക്കേ ഇന്ത്യയില്‍ നിന്ന് താന്‍ മത്സരിക്കുന്നത്‌ ആ ആശയത്തിന്റെ കൂടി പ്രതിഫലനത്തിന്‌ വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു.

Advertisements

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ എന്തെല്ലാം വാഗ്‌ദാനങ്ങളാണ്‌ പ്രധാനമന്ത്രി നല്‍കിയത്‌. അതിലൊന്നുപോലും നടപ്പാക്കിയോ. ആര്‍ക്കെങ്കിലും 15 ലക്ഷം രൂപ ലഭിച്ചോ തൊഴില്‍ ലഭിച്ചോ. പകരം എന്താണ്‌ നടക്കുന്നത്‌. ഈ രാജ്യത്തിന്റെ ബാങ്കിങ്‌ മേഖലയുടെ താക്കോല്‍ അനില്‍ അംബാനിയെ പോലെയുള്ള ചങ്ങാത്ത മുതലാളിമാര്‍ക്ക്‌ ഏല്‍പ്പിച്ചുകൊടുത്തിരിക്കയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *