KOYILANDY DIARY

The Perfect News Portal

ജില്ലാതല നല്ല പാഠം ഫുൾ എ പ്ലസ് പുരസ്കാരം വന്മുകം-എളമ്പിലാട്  MLP സ്കൂളിന് 

കൊയിലാണ്ടി: ചിങ്ങപുരം സാമൂഹ്യ നന്മയ്ക്കായി നന്മയുടെ നല്ല പാഠം രചിച്ച് കൊണ്ടിരിക്കുന്ന വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് തുടർച്ചായി മൂന്നാം തവണയും ജില്ലാതല നല്ല പാഠം പുരസ്കാരം. 2016-17 വർഷത്തിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള പുരസ്കാരവും, 2017-18 അധ്യയന വർഷത്തെ മികവിന് ജില്ലാ തല A+ പുരസ്കാരവും, 2018-19 വർഷത്തെ മികച്ച പ്രവർത്തനത്തിന് ഇപ്പോൾ ജില്ലാതല ഫുൾ A+ പുരസ്കാരവും ഈ വിദ്യാലയത്തെ തേടിയെത്തിയത്.
കോഴിക്കോട് ഹോളിക്രോസ് കോളജിൽ വെച്ച് നടന്ന ചടങ്ങിൽ മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി. ജെ.ജോഷ്വയിൽ നിന്ന് നല്ലപാഠം ലീഡർ അംന ഫാത്തിമ, അസിസ്റ്റന്റ് ലീഡർ ഹംദാൻ നവാഫ് എന്നിവരുടെ നേതൃത്വത്തിൽ  സ്പുകൂൾ അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *